Product SiteDocumentation Site

Red Hat Enterprise Linux 5

5.9 പ്രകാശനക്കുറിപ്പുകള്‍

Red Hat Enterprise Linux 5.9-നുള്ള പ്രകാശനക്കുറിപ്പുകള്‍

പ്രസദ്ധീകരണം 9

നിയമപരമായ കുറിപ്പു്

Copyright © 2012 Red Hat, Inc.

The text of and illustrations in this document are licensed by Red Hat under a Creative Commons Attribution–Share Alike 3.0 Unported license ("CC-BY-SA"). An explanation of CC-BY-SA is available at http://creativecommons.org/licenses/by-sa/3.0/. In accordance with CC-BY-SA, if you distribute this document or an adaptation of it, you must provide the URL for the original version.

Red Hat, as the licensor of this document, waives the right to enforce, and agrees not to assert, Section 4d of CC-BY-SA to the fullest extent permitted by applicable law.

Red Hat, Red Hat Enterprise Linux, the Shadowman logo, JBoss, MetaMatrix, Fedora, the Infinity Logo, and RHCE are trademarks of Red Hat, Inc., registered in the United States and other countries.

Linux® is the registered trademark of Linus Torvalds in the United States and other countries.

Java® is a registered trademark of Oracle and/or its affiliates.

XFS® is a trademark of Silicon Graphics International Corp. or its subsidiaries in the United States and/or other countries.

MySQL® is a registered trademark of MySQL AB in the United States, the European Union and other countries.

All other trademarks are the property of their respective owners.


1801 Varsity Drive
RaleighNC 27606-2072 USA
Phone: +1 919 754 3700
Phone: 888 733 4281
Fax: +1 919 754 3701

സംഗ്രഹം

മെച്ചപ്പെടുത്തലുകള്‍, സുരക്ഷാ വിവരങ്ങള്‍, ബഗ് ഇറാട്ടകള്‍ എന്നിവ Red Hat Enterprise Linux ലഘു പതിപ്പുകളില്‍ ലഭ്യമാകുന്നു. Red Hat Enterprise Linux 5 ഓപ്പറേറ്റിങ് സിസ്റ്റത്തിലും ഇതിനോടപ്പമുള്ള ലഘു പതിപ്പിലുമുള്ള പ്രധാന മാറ്റങ്ങള്‍ Red Hat Enterprise Linux 5.9-ന്റെ പ്രകാശനക്കുറിപ്പില്‍ അടങ്ങുന്നു. ഈ ലഘു പതിപ്പിലുള്ള എല്ലാ മാറ്റങ്ങളുടേയും വിശദക്കുറിപ്പുകളും ഇവിടെ ലഭ്യമാണു്:- സാങ്കേതിക കുറിപ്പുകള്‍.
പ്രീഫെയിസ്
1. ഹാര്‍ഡ്‌വെയര്‍ പിന്തുണ
2. കേര്‍ണല്‍
3. ഡിവൈസ് ഡ്രൈവറുകള്‍
3.1. സ്റ്റോറേജ് ഡ്രൈവറുകള്‍
3.2. നെറ്റ്‌വര്‍ക്ക് ഡ്രൈവറുകള്‍
3.3. പലവക ഡ്രൈവറുകള്‍
4. ഫയല്‍ സിസ്റ്റവും സംഭരണം കൈകാര്യം ചെയ്യലും
5. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്
6. സുരക്ഷയും ആധികാരികത ഉറപ്പാക്കലും
7. കംപൈലറും പ്രയോഗങ്ങളും
8. ക്ലസ്റ്ററിങ്
9. വിര്‍ച്ച്വലൈസേഷന്‍
10. സാധാരണ പരിഷ്കരണങ്ങള്‍
A. റിവിഷന്‍ ഹിസ്റ്ററി

പ്രീഫെയിസ്

Red Hat Enterprise Linux 5.9-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്ന എല്ലാ മെച്ചപ്പെടുത്തലുകളുടെയും പുതിയ വിശേഷതകളുടെയും വിശദമായ വിവരണം പ്രകാശനക്കുറിപ്പില്‍ കാണാം. Red Hat Enterprise Linux-ന്റെ 5.9 പരിഷ്കരണത്തില്‍ വരുത്തിയിരിയ്ക്കുന്ന എല്ലാ പരിഷ്കരണങ്ങള്‍ക്കും സാങ്കേതിക കുറിപ്പുകള്‍ കാണുക.

പാഠം 1. ഹാര്‍ഡ്‌വെയര്‍ പിന്തുണ

ConnectX-3 ഡിവൈസുകള്‍ക്കുള്ള mstflint പിന്തുണ
Mellanox ഫേംവെയര്‍ ബേണിങും പരിഹാര പ്രയോഗങ്ങളും ലഭ്യമാക്കുന്ന mstflint പാക്കേജ്, ഇപ്പോള്‍ Mellanox ConnectX-3 ഡിവൈസുകള്‍ക്കുള്ള പിന്തുണയും ലഭ്യമാക്കുന്നു.

എച്പി സ്മാര്‍ട്ട് അറേ കണ്ട്രോളറുകള്‍, MegaRAID എന്നിവയ്ക്കുള്ള smartmontools പിന്തുണ
സ്മാര്‍ട്ട് -വിശേഷതയുള്ള ഹാര്‍ഡ് ഡ്രൈവുകള്‍ ലഭ്യമാക്കുന്ന smartmontools പാക്കേജ് ഇപ്പോള്‍ HP സ്മാര്‍ട്ട് അറേ കണ്ട്രോളറുകളുള്ള പിന്തുണ ചേര്‍ത്തു് പുതുക്കിയിരിയ്ക്കുന്നു. മെച്ചപ്പെട്ട MegaRAID പിന്തുണയും ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.

ipmitool delloem എന്നീ കമാന്‍ഡുകള്‍ പരിഷ്കരിച്ചു
delloem എന്ന ഉപകമാന്‍ഡിനെ ipmitool എന്ന പ്രയോഗത്തിലേക്കു്ചേര്‍ക്കുന്നതു് Dellഅതിഷ്ഠിത ഐപിഎംഐ എക്സ്റ്റെന്‍ഷന്‍ ആകുന്നു. ഈ മെച്ചപ്പെടുത്തലുകള്‍ക്കായി ഇതു് ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു:
  • പുതിയ vFlash കമാന്‍ഡ് - എക്സ്റ്റെന്‍ഡഡ് എസ്ഡി കാര്‍ഡുകളെപ്പറ്റിയുള്ള വിവരങ്ങള്‍ കാണിയ്ക്കവാന്‍ ഉപയോക്താക്കളെ അനുവദിയ്ക്കുന്നു>
  • പുതിയ setled കമാന്‍ഡ് - പശ്ചാത്തലത്തില്‍ എല്‍ഇഡി അവസ്ഥ കാണിയ്ക്കുവാന്‍ ഉപയോക്താക്കളെ അനുവദിയ്ക്കുന്നു.
  • മെച്ചപ്പെടുത്തിയ പിശക് വിവരണങ്ങള്‍.
  • പുതിയ ഹാര്‍ഡ്‌വെയറിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • ipmitool delloem കമാന്‍ഡുകള്‍ക്കുള്ള പരിഷ്കരിച്ച വിവരണക്കുറിപ്പുകള്‍. ഇതു് ipmitool മാനുവല്‍ താളില്‍ ലഭ്യമാണു്.

NetApp LUN-നുള്ള ക്രമീകരണം പുതുക്കിയിരിയ്ക്കുന്നു
NetApp LUN ബിള്‍ട്ടി-ഇന്‍ ക്രമീകരണം ഇപ്പോള്‍ സ്വതവേ tur പാഥ് ചെക്കര്‍ ഉപയോഗിയ്ക്കുന്നു. കൂടാതെ, ഈ ഹാര്‍ഡ്‌വെയര്‍ ടേബിള്‍ പരാമീറ്ററുകളും പരിഷ്കരിച്ചിരിയ്ക്കുന്നു
  • flush_on_last_del പ്രവര്‍ത്തന സജ്ജമാക്കിയിരിയ്ക്കുന്നു,
  • dev_loss_tmo 600 ആയി സജ്ജമാക്കിയിരിയ്ക്കുന്നു,
  • fast_io_fail_tmo 5 ആയി സജ്ജമാക്കിയിരിയ്ക്കുന്നു,
  • pg_init_retries 50 ആയി സജ്ജമാക്കിരിയ്ക്കുന്നു.

പാഠം 2. കേര്‍ണല്‍

സിസ്റ്റം കോള്‍ ട്രെയിസ് പോയിന്റുകള്‍
സിസ്റ്റം കോള്‍ ഇവന്റുകള്‍ക്കുള്ള ഈ ട്രെയിസ്പോയിന്റുകള്‍ ചേര്‍ത്തിരിയ്ക്കുന്നു:
  • sys_enter
  • sys_exit

HAVE_SYSCALL_TRACEPOINTS ക്രമീകരണ ഐച്ഛികം പ്രവര്‍ത്തന സജ്ജമാക്കിയ ആര്‍ക്കിറ്റക്ചറുകളില്‍ മാത്രം സിസ്റ്റം കോള്‍ എന്റര്‍ എക്സിറ്റ് ട്രെയിസ്പോയിന്റുകള്‍ പിന്തുണയ്ക്കുന്നു. ‌

IPv6 യുഡിപി ഹാര്‍ഡ്‌വെയര്‍ ചെക്ക്സം
IPv6-ല്‍ യുഡിപി പ്രവര്‍ത്തിപ്പിയ്ക്കുന്നതിനുള്ള ഹാര്‍ഡ്‌വെയര്‍ ചെക്ക്സം പിന്തുണ Red Hat Enterprise Linux 5.9 ലഭ്യമാക്കുന്നു.

ഓരോ പ്രക്രിയയ്ക്കുമുള്ള ശ്രോതസ്സ് പരിധികള്‍
പ്രവര്‍ത്തനത്തിലുള്ള പ്രക്രിയയുടെ പരിധികള്‍ മാറ്റുന്നതു് ഉപയോക്താക്കളെ അനുവദിയ്ക്കുന്നതിനായി prlimit64() സിസ്റ്റം കോള്‍ ചേര്‍ത്തിരിയ്ക്കുന്നു. /proc/<PID>/limits ഫയല്‍ മുഖേന ഇതു് നടപ്പിലാക്കുന്നു (ഇതിലേക്കു് എഴുതുവാന്‍ സാധിയ്ക്കുന്നു).

VLAN പിന്തുണ pktgen-ലേക്കു് ചേര്‍ത്തു
VLAN പിന്തുണ pktgen ഘടകത്തിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. pktgen ഘടകത്തിനു് ഇപ്പോള്‍ 802.1Q ടാഗ് ചെയ്ത ഫ്രെയിമുകള്‍ ലഭ്യമാക്കുവാന്‍ സാധിയ്ക്കുന്നു.

/proc/<PID>/-ലേക്കുള്ള അനുമതിയില്‍ പരിമിതി
hidepid= , gid= മൌണ്ട് ഐച്ഛികങ്ങള്‍ procfs-ലേക്കു് ചേര്‍ത്തിരിയ്ക്കുന്നു, ഇതു് /proc/<PID>/ ഡയറക്ടറികളിലേക്കുള്ള പ്രവേശനം അനുവദിയ്ക്കുന്നില്ല.

ഡിഎസ്‌സിപി ഫീള്‍ഡ് മാങ്ക്ലിങ്
Red Hat Enterprise Linux 5.9-ല്‍ netfilter ഘടകം ഡിഎസ്‌സിപി ഫീള്‍ഡ് മാങ്കിള്‍ ചെയ്യുന്നതു് അനുവദിയ്ക്കുന്നു.

പാഠം 3. ഡിവൈസ് ഡ്രൈവറുകള്‍

3.1. സ്റ്റോറേജ് ഡ്രൈവറുകള്‍

  • mptfusion ഡ്രൈവര്‍ 3.04.20 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു, ഇതു് ഈ ഡിവൈസ് ഐഡി ചേര്‍ക്കുന്നു: SAS1068_820XELP.
  • QLogic ഫൈബര്‍-ചാനല്‍ എച്ബിഎയ്ക്കുള്ള qla2xxx ഡ്രൈവര്‍ 8.04.00.05.05.09-k പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • qla4xxx ഡ്രൈവര്‍ 5.02.04.05.05.09-d0 പതിപ്പായി പുതുക്കിയിരിയ്ക്കുന്നു.
  • എമുലക്സ് ഫൈബര്‍-ചാനല്‍ ഹോസ്റ്റ് ബസ് അഡാപ്ടറുകള്‍ക്കുള്ള lpfc ഡ്രൈവര്‍ 8.2.0.128.3p പതിപ്പായി പുതുക്കിയിരിയ്ക്കുന്നു.
  • സര്‍വര്‍ എഞ്ചിന്‍സ് ബ്ലെയിഡ്എഞ്ചിന്‍ 2 ഓപ്പണ്‍ iSCSI ഡിവൈസുകള്‍ക്കുള്ള be2iscsi ഡ്രൈവര്‍ 4.2.162.0r പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • Broadcom NetXtreme II iSCSI-യ്ക്കുള്ള bnx2i ഡ്രൈവര്‍ 2.7.2.2 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • Brocade BFA FC SCSI ഡ്രൈവര്‍ (bfa ഡ്രൈവര്‍) ഇനി മുതല്‍ ടെക്നോളജി പ്രവ്യൂ അല്ല. Red Hat Enterprise Linux 5.9-ല്‍, ബിഎഫ്എ ഡ്രൈവര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. കൂടാതെ, Brocade bfa FC SCSI ഡ്രൈവര്‍ ഇപ്പോള്‍ 3.0.23.0 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ ഈ മെച്ചപ്പെടുത്തലുകള്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു:
    • ഒരു ഫൈബര്‍-ചാനല്‍ ഹോസ്റ്റില്‍ നിന്നും ഒരു ലൂപ്പ് ഇനീഷ്യലൈസേഷന്‍ ഓണ്‍ പ്രോട്ടോക്കോള്‍ (എല്‍ഐപി) ലഭ്യമാക്കുന്നതിനുള്ള പിന്തുണ.
    • എക്സ്റ്റെന്‍ഡഡ് ലിങ്ക് സര്‍വീസുകളും കോമണ്‍ ട്രാന്‍സ്പോര്‍ട്ട് (സിറ്റി) ഫൈബര്‍ ചാനലിനുള്ള കമാന്‍ഡുകളും
    • IOCTL ഇന്റര്‍ഫെയിസ് ചേര്‍ത്തിരിയ്ക്കുന്നു.
  • bfaഫേംവെയര്‍ 3.0.23.0 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • mpt2sas ഡ്രൈവര്‍ 13.101.00.00 പതിപ്പിലേക്കു് പരിഷ്കരിച്ചിരിയ്ക്കുന്നു. ന്യൂമാ ഐ/ഒ പിന്തുണ, പെട്ടെന്നു് ലഭ്യമാക്കുന്നതിനുള്ള പിന്തുണ, ഉപഭോക്താവനുസരിച്ചുള്ള ബ്രാണ്ടിങിനുള്ള പിന്തുണ എന്നിവയെല്ലാം ഇതില്‍ ചേര്‍ത്തിരിയ്ക്കുന്നു.
  • megaraid_sas ഡ്രൈവര്‍ 00.00.06.15-rh പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. Dell പവര്‍എഡ്ജ് റെയിഡ് കണ്ട്രോളര്‍ (പിഇആര്‍സി) 9, എല്‍എസ്ഐ മെഗാറെയിഡ് എസ്എഎസ് 9360/9380 12GB/s കണ്ട്രോളറുകള്‍, അനവധി എംഎസ്ഐ-എക്സ് വെക്റ്റര്‍, മറുപടി ക്യൂ എന്നിവയ്ക്കുള്ള പിന്തുണ ഇതില്‍ ചേര്‍ത്തിരിയ്ക്കുന്നു.
  • Broadcom NetXtreme II BCM5706/5708/5709 സീരീസ് PCI/PCI-X ഗിഗാബിറ്റ് ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസ് കാര്‍ഡ് (എന്‍ഐസി), Broadcom NetXtreme II BCM57710/57711/57712/57800/57810/57840 സീരീസ് PCI-E 10 ഗിഗാബിറ്റ് ഇഥര്‍നെറ്റ് ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയിസ് കാര്‍ഡ് എന്നിവയ്ക്കുള്ള iscsiuio ഡ്രൈവര്‍ 0.7.4.3 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ മറ്റു് ചില മെച്ചപ്പെടുത്തലുകളും, വിലാന്‍, റൌട്ടിങ് പിന്തുണയും ചേര്‍ത്തിരിയ്ക്കുന്നു.

3.2. നെറ്റ്‌വര്‍ക്ക് ഡ്രൈവറുകള്‍

  • ib_qib ഡിവൈസ് ഡ്രൈവറിനുള്ള പിന്തുണ Red Hat Enterprise Linux 5.9 കേര്‍ണലില്‍ ലഭ്യമാണു്. ib_qib ഡ്രൈവര്‍, ക്യൂലോജിക്ക് ib_ipath ഇന്‍ഫിബാന്‍ഡ് ഹോസ്റ്റ് ചാനല്‍ അഡാപ്ടര്‍ (എച്സിഎ) ഡിവൈസ് ഡ്രൈവറിന്റെ പുതുക്കിയ പതിപ്പാണു്. എസ്ഡിആര്‍, ഡിഡിആര്‍, ക്യൂഡിആര്‍ ഇന്‍ഫിബാന്‍ഡ് അഡാപ്റ്ററുകള്‍ക്കുള്ള ഏറ്റവും പുതിയ പിസിഐ എക്സ്പ്രസ്സ് ക്യൂഎല്‍ഇ-സീരീസുകള്‍ക്കുള്ള പിന്തുണ ഇതു് ലഭ്യമാക്കുന്നു.
  • സോളാര്‍ഫ്ലെയര്‍ ഡ്രൈവര്‍ (sfc) 3.1 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു, SFE4003 ബ്രോഡിനും TXC43128 PHY-യ്ക്കുമുള്ള പിന്തുണ ഇതില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
  • ബ്രോഡ്കോം 57710/57711/57712 ചിപ്പുകള്‍ക്കുള്ള പിന്തുണ ചേര്‍ക്കുന്നതിനായി bnx2x ഫേംവെയര്‍ 7.2.51 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • bnx2x ഡ്രൈവര്‍ 1.72.51-0+ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ Broadcom 578xx ചിപ്പുകള്‍ക്കുള്ള പിന്തുണ, iSCSI ഓഫ്‌ലോഡിനുള്ള പിന്തുണ, കൂടുതല്‍ പിഎച്‌വൈകള്‍ക്കുള്ള (ഇഇഇ ഉള്‍പ്പടെ) പിന്തുണ, ഒഇഎം വിശേഷതകള്‍ , അനവധി ബഗുകള്‍ക്കുള്ള പരിഹാരം എന്നിവയും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു.
  • bnx2 ഡ്രൈവര്‍ 2.2.1+ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • FCoE പാരിറ്റി പിശക് വീണ്ടെടുക്കല്‍, സ്ഥിതിവിവരക്കണക്കിനുള്ള പിന്തുണ, FCoE വിശേഷതകളുടെ പരസ്യം എന്നിവ ചേര്‍ക്കുന്നതിനായി cnic ഡ്രൈവറും ഫേംവെറും പുതുക്കിയിരിയ്ക്കുന്നു.
  • നെറ്റ്‌വര്‍ക്ക് ഡിവൈസുകളുടെ ചെല്‍സിയോ T3 കുടുംബത്തിനുള്ള cxgb3 ഡ്രൈവര്‍ ഏറ്റവും പുതിയ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • ചെല്‍സിയോ Terminator4 10G യൂണിഫൈഡ് വയര്‍ നെറ്റ്‌വര്‍ക്ക് കണ്ട്രോളറുകള്‍ക്കുള്ള cxgb4ഡ്രൈവര്‍ ഏറ്റവും പുതിയ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു, ഇതില്‍ Chelsio T480-CR, T440-LP-CRഎന്നീ അഡാപ്ടറുകള്‍ക്കുള്ള പിന്തുണയും ചേര്‍ത്തിരിയ്ക്കുന്നു.
  • cxgb4 ഫേംവെയര്‍ 1.4.23.0 അപ്സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • iw_cxgb3 ഡ്രൈവര്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • iw_cxgb4 ഡ്രൈവര്‍ ഏറ്റവും പുതിയ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • cxgb4i, cxgb3i, libcxgbi എന്നീ ഡ്രൈവറുകള്‍ പുതുക്കിയിരിയ്ക്കുന്നു.
  • netxen_nic ഡ്രൈവര്‍ 4.0.79 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു, ഇതില്‍ Minidump പിന്തുണയും ലഭ്യമാണു്.
  • ബ്രോഡ്കോം Tigon3 ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള tg3 ഡ്രൈവര്‍ 3.123 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • Intel 10 ഗിഗാബിറ്റ് പിസിഐ എക്സ്പ്രസ്സ് നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള ixgbe ഡ്രൈവര്‍ ഏറ്റവും പുതിയ അപ്‌സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. താഴെ പറഞ്ഞിരിയ്ക്കുന്ന മെച്ചപ്പെടുത്തലുകള്‍ ഇതില്‍ ചേര്‍ത്തിരിയ്ക്കുന്നു:
    • ഇന്റല്‍ ഇഥര്‍നെറ്റ് 82599 10 ഗിഗാബിറ്റ് ഇഥര്‍നെറ്റ് കണ്ട്രോളറിനുള്ള പിന്തുണ.
    • ഇന്റല്‍ ഇഥര്‍നെറ്റ് 82599 10 ഗിഗാബിറ്റ് ഇഥര്‍നെറ്റ് കണ്ട്രോളറിന്റെ അടിസ്ഥാനത്തിലുള്ള Quad Port 10 ഗിഗാബിറ്റ് ഇഥര്‍നെറ്റ് അഡാപ്ടറിനുള്ള പിന്തുണ
    • പരീക്ഷിയ്ക്കാത്തതും സുരക്ഷിതവുമല്ലാത്തതുമായ ലഘു ഘടകങ്ങള്‍ (SFP+) അനുവദിയ്ക്കുന്നതിനായി ഘടകത്തിനുള്ള പരാമീറ്റര്‍ (allow_unsupported_sfp) ചേര്‍ക്കിരിയ്ക്കുന്നു.
  • ixgbevf ഡ്രൈവറില്‍ ഏറ്റവും പുതിയ ഹാര്‍ഡ്‌വെയര്‍ പിന്തുണ, മെച്ചപ്പെടുത്തലുകള്‍, ബഗ് പരിഹാരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുന്നതിനായി ഏറ്റവും പുതിയ അപ്‌സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതിനു് പുറമേ, 100MB കണ്ണി തിരിച്ചറിയുന്നതിനുള്ള പിന്തുണയും ചേര്‍ത്തിരിയ്ക്കുന്നു.
  • igbvf ഡ്രൈവര്‍ 2.0.1-k-1 അപ്സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • Intel ഗിഗാബിറ്റ് ഇഥര്‍നെറ്റ് അഡാപ്ടറ്റുകള്‍ക്കുള്ള igb ഡ്രൈവര്‍ ഏറ്റവും പുതിയ പതിപ്പിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു. Intel ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ I210, Intel ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ I211 എന്നിവയ്ക്കുള്ള പിന്തുണ ഇതില്‍ ചേര്‍ത്തിയിരിയ്ക്കുന്നു.
  • Intel 82563/6/7, 82571/2/3/4/7/8/9-നുള്ള e1000e ഡ്രൈവര്‍, 82583 PCI-E തരത്തിലുള്ള കണ്ട്രോളറുകള്‍ എന്നിവ ഏറ്റവും പുതിയ അപ്‌സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇതില്‍ Intel ഇഥര്‍നെറ്റ് നെറ്റ്‌വര്‍ക്ക് കണക്ഷന്‍ I217-LM-നുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു.
  • bna ഡ്രൈവര്‍ ഇനി മുതല്‍ ടെക്നോളജി പ്രിവ്യൂ അല്ല. Red Hat Enterprise Linux 5.9-ല്‍, ബിഎന്‍എ ഡ്രൈവര്‍ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. കൂടാതെ, ബിഎന്‍എ ഡ്രൈവറും ഫേംവയറും 3.0.23.0 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • qlge ഡ്രൈവര്‍ 1.00.00.30 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • HP NC-സീരീസ് QLogic 10 ഗിഗാബിറ്റ് സര്‍വര്‍ അഡാപ്ടറുകള്‍ക്കുള്ള qlcnic ഡ്രൈവര്‍ 5.0.29 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • സര്‍വര്‍എഞ്ചിന്‍സ് BladeEngine2 10Gbps നെറ്റ്‌വര്‍ക്ക് ഡിവൈസുകള്‍ക്കുള്ള be2net ഡ്രൈവര്‍ 4.2.116r പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • സിസ്ക്കോ 10G ഇഥര്‍നെറ്റ് ഡിവൈസുകള്‍ക്കുള്ള enic ഡ്രൈവര്‍ 2.1.1.35+ പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.

3.3. പലവക ഡ്രൈവറുകള്‍

  • mlx4 , ib , net എന്നീ ഡ്രൈവറുകള്‍ ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. കൂടാതെ, ഇഇഎച് പിശക് വീണ്ടെടുക്കുന്നതിനുള്ള പിന്തുണ mlx4 ഡ്രൈവറിലേക്കു് ചേര്‍ത്തിരിയ്ക്കുന്നു.
  • mlx4_en ഡ്രൈവര്‍ 1.5.3 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • mlx4_core ഡ്രൈവര്‍ 1.0-ofed1.5.4 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു.
  • പുതിയ ചിപ്പ്സെറ്റുകള്‍ക്കും എച്ഡിഎ ഓഡിയോ കോഡിനുമുള്ള പിന്തുണ മെച്ചപ്പെടുത്തുന്നതിനു് അല്ലെങ്കില്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനു് ALSA HDA ഓഡിയോ ഡ്രൈവര്‍ പുതുക്കിയിരിയ്ക്കുന്നു.
  • ഏറ്റവും പുതിയ അപ്സ്ട്രീം പതിപ്പിലേക്കു് ഐപിഎംഐ പുതുക്കിയിരിയ്ക്കുന്നു.

പാഠം 4. ഫയല്‍ സിസ്റ്റവും സംഭരണം കൈകാര്യം ചെയ്യലും

dmraid-നുള്ള എഫ്ഐപിഎസ് മോഡിനുള്ള പിന്തുണ
dmraid റൂട്ട് ഡിവൈസുകള്‍ക്കു് എഫ്ഐപിഎസ് മോഡിനുള്ള പിന്തുണ Red Hat Enterprise Linux 5.9 ലഭ്യമാക്കുന്നു. എഫ്ഐപിഎസ് ചെക്ക്സം പരിശോധിയ്ക്കുന്നതിനു് മുമ്പു്, ഇപ്പോള്‍ ഒരു dmraid ഡിവൈസ് സജീവമാക്കുന്നു.

പാഠം 5. സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റ്

RHN ക്ലാസ്സിക്കില്‍ നിന്നും സബ്സ്ക്രിപ്ഷന്‍ അസ്സറ്റ് മാനേജറിലേക്കുള്ള നീക്കം
Red Hat Enterprise Linux 5.9-ല്‍, ഉപയോക്താക്കള്‍ക്കു് RHN ക്ലാസ്സിക്കില്‍ നിന്നും Red Hat സബ്സ്ക്രിപ്ഷന്‍ അസ്സറ്റ് മാനേജ്മെന്റിലേക്കു് (എസ്എഎം) നീങ്ങാം. ക്ലയന്റ് സിസ്റ്റങ്ങളില്‍ സബ്സ്ക്രിപ്ഷന്‍ വിവരവും സോഫ്റ്റ്‌വെയര്‍ പരിഷ്കരണങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രോക്സിയായി എസ്എഎം സഹായിയ്ക്കുന്നു. നീക്കം ചെയ്യല്‍ പ്രക്രിയയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി, Subscription Management Guide കാണുക.

ആന്തരിക സര്‍വറുകളില്‍ രജിസ്ടര്‍ ചെയ്യുന്നു
ഒരു സിസ്റ്റം രജിസ്ടര്‍ ചെയ്യുന്ന സമയത്തു് റിമോട്ട് സര്‍വര്‍ തെരഞ്ഞെടുക്കുന്നതിനുള്ള പിന്തുണ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ മാനേജറില്‍ ലഭ്യമാണു്. രജിസ്ട്രേഷന്‍ സമയത്തു്, പോര്‍ട്ടിനും പ്രീഫിക്സിനുമൊപ്പം നിങ്ങള്‍ക്കു് സര്‍വറിനുള്ളൊരു യുആര്‍എല്‍ തെരഞ്ഞെടുക്കുവാനുള്ളൊരു ഐച്ഛികം സബ്സ്ക്രിപ്ഷന്‍ മാനേജറില്‍ ലഭ്യമാണു്. കൂടാതെ, കമാന്‍ഡ് ലൈനില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍, സര്‍വര്‍ വ്യക്തമാക്കുന്നതിനായി --serverurl ഐച്ഛികം ഉപയോഗിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി, Subscription Management Guide കാണുക.

ഫസ്റ്റ്ബൂട്ട് സിസ്റ്റം രജിസ്ട്രേഷന്‍
Red Hat Enterprise Linux 5.9-ല്‍, ഫസ്റ്റ്ബൂട്ട് സിസ്റ്റം രജിസ്ട്രേഷന്‍ സമയത്തു്, Red Hat സബ്സ്ക്രിപ്ഷന്‍ മാനേജ്മെന്റിലേക്കു് രജിസ്ടര്‍ ചെയ്യുന്നതു് സ്വതവേയുള്ള ഐച്ഛികമാകുന്നു.

സബ്സ്ക്രിപ്ഷന്‍ മാനേജര്‍ gpgcheck വിശേഷത
സബ്സ്ക്രിപ്ഷന്‍ മാനേജര്‍ ഇപ്പോള്‍ gpgcheck പ്രവര്‍ത്തന രഹിതമാക്കുന്നു. ഇതു് പക്ഷേ കാലിയായ gpgkey ഉള്ള റിപ്പോസിറ്ററികള്‍ക്കു് മാത്രമേ ബാധകമുള്ളൂ. റിപ്പോസിറ്ററി വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി, ജിപിജി കീകള്‍ അപ്‌ലോഡ് ചെയ്യുക, ശേഷം നിങ്ങള്‍ നിഷ്കര്‍ഷിയ്ക്കുന്നതില്‍ ശരിയായ കണ്ണി നല്‍കി എന്നുറപ്പാക്കുക.

സര്‍വറില്‍ നിന്നുള്ള നീക്കം ചെയ്യലുകള്‍
കസ്റ്റമര്‍ പോര്‍ട്ടലില്‍ നിന്നും സിസ്റ്റം പ്രൊഫൈലുകള്‍ വെട്ടി നീക്കുമ്പോള്‍ ഇവ അണ്‍രജിസ്ടര്‍ ചെയപ്പെടുന്നു. കാരണം അവ സര്‍ട്ടിഫിക്കേറ്റ് രീതിയിലുള്ള RHN-ല്‍ പരിശോധിയ്ക്കുന്നതല്ല.

ഉചിതമായ സര്‍വര്‍ നിലവാരങ്ങള്‍
ഇഷ്ടമുള്ളൊരു സര്‍വീസ് ലവല്‍ ഉള്ള ഒരു സിസ്റ്റവുമായി ബന്ധപ്പെടുന്നതിനു് ഇപ്പോള്‍ ഉപയോക്താക്കളെ സബ്സ്ക്രിപ്ഷന്‍ മാനേജര്‍ അനുവദിയ്ക്കുന്നു. ഇതു് ഓട്ടോ-സബ്സ്ക്രിപ്ഷനും ഹീലിങ് ലോജിക്കും ലഭ്യമാക്കുന്നു. സര്‍വീസ് ലവലുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Subscription Management Guide കാണുക.

ഏതെങ്കിലുമൊരു ലഘു പതിപ്പില്‍ മാത്രം പരിഷ്കരണങ്ങള്‍ ലഭ്യമാക്കുന്നു
ഒരു പ്രത്യേക പതിപ്പു് തെരഞ്ഞെടുക്കുവാന്‍ ഇപ്പോള്‍ സബ്സ്ക്രിപ്ഷന്‍ മാനേജര്‍ അനുവദിയ്ക്കുന്നു(ഉദാഹരണത്തിനു്, Red Hat Enterprise Linux 5.8). ഇതു് തെരഞ്ഞെടുത്താല്‍ സിസ്റ്റം ഈ പതിപ്പിലേക്കു് മാത്രമാകുന്നു. ഇതിനു് മുമ്പു്, ലഘു പതിപ്പുകള്‍ ഇറങ്ങുമ്പോള്‍ പുതിയ പരിഷ്കരണങ്ങള്‍ മാത്രമായി പാക്കേജ് പുതുക്കുവാന്‍ സാധ്യമല്ലായിരുന്നു (ഉദാഹരണത്തിനു്, Red Hat Enterprise Linux 5.9).

ജിയുഐയിലുള്ള ഉപയോഗ മാറ്റങ്ങള്‍
ഉപഭോക്താവിന്റെ അഭിപ്രായമനുസരിച്ചു് സബ്സ്ക്രിപ്ഷന്ഡ മാനേജറിനുള്ള ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫെയിസില്‍ അനവധി മാറ്റങ്ങള്‍ വരുത്തിരിയ്ക്കുന്നു.

പാഠം 6. സുരക്ഷയും ആധികാരികത ഉറപ്പാക്കലും

pam_cracklib-നു് അധികമായ രഹസ്യവാക്ക് പരിശോധനകള്‍
Red Hat Enterprise Linux 5.9-ല്‍ maxclassrepeat , gecoscheck എന്നീ ഐച്ഛികങ്ങള്‍ക്കുള്ള പിന്തുണ ലഭ്യമാണു്. ഇവ pam_cracklib ഘടകത്തിനുള്ളതാണു്. ഉപയോക്താവു് നല്‍കുന്ന പുതിയ രഹസ്യവാക്കിന്റെ വിശേഷതകള്‍ പരിശോധിച്ചു്, അഥവാ അവ ആവശ്യമായ പരിധികള്‍ക്കനുസരിച്ചല്ലെങ്കില്‍ നിരസിയ്ക്കുവാനും ഈ ഐച്ഛികങ്ങള്‍ സഹായിയ്ക്കുന്നു. ഒരേ അക്ഷര തരത്തിലുള്ള (ലോവര്‍ കേസ്, അപ്പര്‍ കേസ്, അക്കങ്ങള്‍, മറ്റു് അക്ഷരങ്ങള്‍) അടുത്തടുത്തുള്ള അക്ഷരങ്ങളുടെ എറ്റവും കൂടുതല്‍ എണ്ണം. maxclassrepeat ഐച്ഛികം പരിധിയുണ്ടാക്കുന്നു. നു് gecoscheck ഐച്ഛികം പരിശോധിയ്ക്കുന്നതു് - രഹസ്യവാക്ക് നല്‍കുന്ന ഉപയോക്താവിന്റെ /etc/passwd എന്‍ട്രിയിലുള്ള ജിഇസിഒഎസ് ഫീള്‍ഡില്‍ നിന്നുള്ള വാക്കുകള്‍ (സ്പെയിസ് ഉപയോഗിച്ചു് മാറ്റിയിരിയ്ക്കുന്ന സ്ട്രിങുകള്‍) പുതിയ രഹസ്യവാക്കില്‍ ഉണ്ടോ എന്നു്. കൂടുതല്‍ വിവരങ്ങള്‍ക്കായി, pam_cracklib(8) മാന്‍ താള്‍ കാണുക.

M2Crypto-നുള്ള IPv6 പിന്തുണ
m2crypto പാക്കേജ് ലഭ്യമാക്കുന്ന ലൈബ്രറി പൈഥണ്‍ സ്ക്രിപ്റ്റുകളില്‍ നിന്നും ഓപ്പണ്‍എസ്എസ്എല്‍ ഫംഗ്ഷനുകള്‍ ലഭ്യമാക്കുന്നതിനായി പ്രോഗ്രാമുകളെ അനുവദിയ്ക്കുന്നു. IPv4, IPv6 എന്നിവയ്ക്കൊപ്പം പ്രവര്‍ത്തിയ്ക്കുന്നതിനായി എച്ടിടിപിഎസിനു് മാറ്റം വരുത്തുന്നതിനായി ഈ ലൈബ്രറി പരിഷ്കരിച്ചിരിയ്ക്കുന്നു. കൂടാതെ, IPv6 സോക്കറ്റുകള്‍ തയ്യാറാക്കുന്നതിനായി M2Crypto.SSL.Connection വസ്തുവിനു് നിര്‍ദ്ദേശം നല്‍കാം.

sudo എന്‍ട്രികളില്‍ പൊരുത്തമുള്ളവ ആധികാരികതമായി തെരയുവാന്‍ അനുവദിയ്ക്കുന്നു
sudo പ്രയോഗം ഉപയോഗിച്ചു് sudo എന്‍ട്രികള്‍ക്കായി /etc/nsswitch.conf ഫയലിലും LDAP-ലും തെരയുവാന്‍ അനുവദിയ്ക്കുന്നു. മുമ്പു്, sudo എന്‍ട്രികളുടെ ആദ്യത്തെ ഡേറ്റാബെയിസില്‍ ചേരുന്ന ഒന്നു് ലഭ്യമായാലും, മറ്റു് ഡേറ്റാബെയിസുകളില്‍ വീണ്ടും തുടരുന്നു. Red Hat Enterprise Linux 5.9-ല്‍, /etc/nsswitch.conf ഫയലിലേക്കു് ഒരു ഐച്ഛികം ചേര്‍ത്തിരിയ്ക്കുന്നു. ഇതനുസരിച്ചു്, sudo-യുടെ ഒരു പൊരുത്തം മതിയാകുന്നു. മറ്റു് ഡേറ്റാബെയിസുകളില്‍ വീണ്ടും തെരയേണ്ടതില്ല. ഇപ്രകാരം വലിയ സാഹചര്യങ്ങളില്‍, sudo എന്‍ട്രി തെരച്ചില്‍ ഉത്തമമാക്കുന്നു. ഇതു് സ്വതവേ ലഭ്യമല്ല. ഇതിനായി, തെരഞ്ഞെടുത്ത ഒരു ഡേറ്റാബെയിസിനു് ശേഷം ഒരു [SUCCESS=return] സ്ട്രിങ് ചേര്‍ക്കേണ്ടതുണ്ടു്. ഈ സ്ട്രിങിനു് മുമ്പുള്ള ഒരു ഡേറ്റാബെയിസില്‍ ചേരുന്നതു് ലഭിച്ചാല്‍, മറ്റു് ഡേറ്റാബെയിസുകളില്‍ പിന്നെ തിരയുന്നതല്ല.

പാഠം 7. കംപൈലറും പ്രയോഗങ്ങളും

SystemTap
ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തികള്‍ വിശദമായി പഠിച്ചു് നിരീക്ഷിയ്ക്കുന്നതിനായി ഉപയോക്താക്കളെ അനുവദിയ്ക്കുന്നതിനുള്ള പ്രയോഗമാണു് SystemTap. netstat, ps, top, iostat എന്നിങ്ങനെയുള്ള പ്രയോഗങ്ങളുടെ ഔട്ട്പുട്ടിനു് സാമ്യമുള്ള വിവരങ്ങള്‍ ഇതു് ലഭ്യമാക്കുന്നു; എന്നിരുന്നാലും, ലഭ്യമായ വിവരങ്ങള്‍ക്കുള്ള കൂടുതല്‍ നിരീക്ഷണ ഐച്ഛികങ്ങള്‍ SystemTap ലഭ്യമാക്കുന്നു.

Red Hat Enterprise Linux 5.9-ലുള്ള സിസ്റ്റംറ്റാപ്പ് 1.8 പതിപ്പിലേക്കു് പുതുക്കിയിരിയ്ക്കുന്നു. ഇവയില്‍ ഈ വിശേഷതകളും മെച്ചപ്പെടുത്തലുകളും ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു:
  • SystemTap റണ്‍ടൈം (staprun) ഇപ്പോള്‍ -T സമയപരിധിയ്ക്കുള്ള ഐച്ഛികം ഉപയോഗിയ്ക്കുന്നു. സ്ക്രിപ്റ്റുകളില്‍ നിന്നും കുറഞ്ഞ ത്രൂപുട്ടിനു് പോള്‍ ചെയ്യുന്നതിനുള്ള കുറഞ്ഞ വേക്കപ്പുകള്‍ ഇതു് അനുവദിയ്ക്കുന്നു.
  • SystemTap ലഭ്യമാക്കുമ്പോള്‍, kbuild $PATH എന്‍വയണ്മെന്റ് ഇപ്പോള്‍ സാനിറ്റൈസ് ചെയ്തിരിയ്ക്കുന്നു.
  • printf ശൈലികള്‍ ഇപ്പോള്‍ പ്രിന്റ് ചെയ്യുവാന്‍ സാധ്യമല്ലാത്ത അക്ഷരങ്ങള്‍ മാറ്റുന്നതിനായി %#c കണ്ട്രോള്‍ പരാമിറ്ററുകള്‍ ഉപയോഗിയ്ക്കുന്നു.
  • പ്രറ്റി പ്രിന്റജ് ഫീള്‍ഡുകള്‍ ഇപ്പോള്‍ ഇന്റിജറുകള്‍ ഉപയോഗിയ്ക്കുന്നു; പ്രിന്റ് ചെയ്യുന്നതിനു് ഇപ്പോള്‍ അക്ഷരങ്ങള്‍ എസ്കേപ്പ് ഫോര്‍മാറ്റിങ് ഉപയോഗിയ്ക്കുന്നു.
  • SystemTap കംപൈല്‍-സര്‍വറും ക്ലയന്റും ഇപ്പോള്‍ IPv6 നെറ്റ്‌വര്‍ക്കുകള്‍ പിന്തുണയ്ക്കുന്നു.
  • SystemTap ഘടകങ്ങള്‍ ഇപ്പോള്‍ ചെറുതാകുന്നു, വേഗത്തില്‍ കംപൈലും ചെയ്യുന്നു. ഘടകങ്ങളുടെ debuginfo വിവരം ഇപ്പോള്‍ സ്വതവേ ലഭ്യമല്ല.
  • @var സിന്റാക്സിന്റെ ഇപ്പോഴത്തെ അവസ്ഥ - uprobe, kprobe ഹാന്‍ഡിലറുകളില്‍ (പ്രക്രിയ, കേര്‍ണല്‍, ഘടകം) DWARF വേരിയബിളുകള്‍ ലഭ്യമാക്കുന്നതിനുള്ള മറ്റൊരു ഭാഷയുടെ സിന്റാക്സ്.
  • SystemTap സ്ക്രിപ്റ്റ് ട്രാന്‍സ്ലേറ്റര്‍ ഡ്രൈവര്‍ (stap) ഇപ്പോള്‍ ഈ ഐച്ഛികങ്ങള്‍ ലഭ്യമാക്കുന്നു:
    --rlimit-as=NUM
    --rlimit-cpu=NUM
    --rlimit-nproc=NUM
    --rlimit-stack=NUM
    --rlimit-fsize=NUM
    
  • SystemTap കംപൈല്‍ സര്‍വര്‍ ഇപ്പോള്‍ അനവധി കണക്ഷനുകള്‍ പിന്തുണയ്ക്കുന്നു.
  • ഈ tapset ഫംഗ്ഷന്‍ 1.8 പതിപ്പില്‍ ലഭ്യമല്ല, 1.9 പതിപ്പില്‍ നിന്നും നീക്കം ചെയ്യുന്നതുമാണു്:
    daddr_to_string()
    
  • tapset ഉള്‍പ്പെടുത്തുന്ന സി ഹെഡറുകളുമായുള്ള കോളിഷന്‍ നിര്‍ത്തുന്നതിനായി SystemTap ഇപ്പോള്‍ ലോക്കല്‍ വേരിയബിളുകള്‍ മാങ്കിള്‍ ചെയ്യുന്നു.
  • എംബഡ്ഡഡ്-C ഫംഗ്ഷനുകളില്‍, പുതുതായി നിഷ്കര്‍ഷിച്ച മാക്രോ STAP_ARG_* ഇപ്പോള്‍ THIS->*-നു് പകരം ഉപയോഗിയ്ക്കണം.

പാഠം 8. ക്ലസ്റ്ററിങ്

IBM iPDU ഫെന്‍സ് ഡിവൈസിനുള്ള പിന്തുണ
Red Hat Enterprise Linux 5.9-ല്‍ IBM iPDU ഫെന്‍സ് ഡിവൈസിനുള്ള പിന്തുണ ചേര്‍ത്തിരിയ്ക്കുന്നു. ഈ ഫെന്‍സ് ഡിവൈസിനുള്ള പരാമീറ്ററുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി Cluster Administration ഗൈഡ് കാണുക.

ഡിഎല്‍എം ഹാഷ് ടേബിള്‍ സൈസ് ട്യൂണിങ്
/etc/sysconfig/cman ഫയലില്‍ നിന്നുള്ള ഡിഎല്‍എം ഹാഷ് ടേബിള്‍ വ്യാപ്തികളുടെ ട്യൂണിങ് ഡിസ്ട്രിബ്രൂട്ടഡ് ലോക്ക് മാനേജര്‍ (ഡിഎല്‍എം) അനുവദിയ്ക്കുന്നു. ഈ പരാമീറ്ററുകള്‍ ഇവിടെ സജ്ജമാക്കുക /etc/sysconfig/cman file:
DLM_LKBTBL_SIZE=<size_of_table>
DLM_RSBTBL_SIZE=<size_of_table>
DLM_DIRTBL_SIZE=<size_of_table>

ഇതു്, ഈ ഫയലുകളിലുള്ള മൂല്ല്യങ്ങളില്‍ മാറ്റം വരുത്തുന്നു:
/sys/kernel/config/dlm/cluster/lkbtbl_size
/sys/kernel/config/dlm/cluster/rsbtbl_size
/sys/kernel/config/dlm/cluster/dirtbl_size

പാഠം 9. വിര്‍ച്ച്വലൈസേഷന്‍

ഗസ്റ്റ് ഇന്‍സ്റ്റലേഷനുള്ള പിന്തുണ, മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി ഡ്രൈവറുകള്‍ എന്നിവ ഉള്‍പ്പെടുത്തുന്നു
കൂട്ടിച്ചേര്‍ത്തിട്ടുള്ള Red Hat Enterprise Linux ഗസ്റ്റ് ഇന്‍സ്റ്റലേഷന്‍, മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വി ഹൈപ്പര്‍വൈസറുകളില്‍ ഒരു ഗസ്റ്റായി Red Hat Enterprise Linux 5.9 പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ ഗസ്റ്റുകളെ അനുവദിയ്ക്കുന്നതിനായി മൈക്രോസോഫ്റ്റ് ഹൈപ്പര്‍-വിയില്‍ Red Hat Enterprise Linux 5.9-നുള്ള ഹൈപ്പര്‍-വി വിര്‍ച്ച്വലൈസ്ഡ് ഡിവൈസ് പിന്തുണ ലഭ്യമാകുന്നു. ഈ ഹൈപ്പര്‍-വി ഡ്രൈവറുകളും ക്ലോക്ക് ശ്രോതസ്സും Red Hat Enterprise Linux 5.9-ലുള്ള കേര്‍ണലില്‍ ചേര്‍ത്തിരിയ്ക്കുന്നു:
  • ഒരു നെറ്റ്‌വര്‍ക്ക് ഡ്രൈവര്‍ (hv_netvsc)
  • ഒരു സംഭരണ ഡ്രൈവര്‍ (hv_storvsc)
  • എച്ഐഡിയ്ക്കുചിതമായൊരു മൌസ് ഡ്രൈവര്‍ (hid_hyperv)
  • ഒരു VMbus ഡ്രൈവര്‍ (hv_vmbus)
  • ഒരു പ്രയോഗത്തിനുള്ള ഡ്രൈവര്‍ (hv_util)
  • ഒരു ക്ലോക്ക് സോഴ്സ് (i386: hyperv_clocksource, AMD64/Intel 64: HYPER-V timer)

Red Hat Enterprise Linux 5.9-ല്‍ ഒരു ഗസ്റ്റ് ഹൈപ്പര്‍-വി കീ-വാല്യൂ പെയര്‍ (കെവിപി) ഡെമണ്‍ (hypervkvpd) ലഭ്യമാണു്. വിഎംബസിലൂടെ ഹോസ്റ്റിലേക്കു് അടിസ്ഥാന വിവരമായ ഗസ്റ്റ്, ഐപി, എഫ്ഡിക്യൂഎന്‍, ഒഎസ് നാമം, ഒഎസ് പതിപ്പ് എന്നിവ ലഭ്യമാക്കുന്നു.

പാഠം 10. സാധാരണ പരിഷ്കരണങ്ങള്‍

പുതുക്കിയ samba3x പാക്കേജുകള്‍
Red Hat Enterprise Linux 5.9-ല്‍ റീബെയിസ് ചെയ്ത samba3x പാക്കേജുകള്‍ ലഭ്യമാണു്. ഇതില്‍ അനവധി ബഗുകള്‍ക്കുള്ള പരിഹാരങ്ങളും മെച്ചപ്പെടുത്തലുകളും ലഭ്യമാണു്. ഇതില്‍ ഏറ്റവും പ്രധാനം SMB2 സമ്പ്രദായത്തിനുള്ള അധികമായ പിന്തണയാണു്. [global] ഭാഗത്തുള്ള ഈ പരാമീറ്റര്‍ (/etc/samba/smb.conf ഫയലില്‍) ഉപയോഗിച്ചു് SMB2 പിന്തുണ പ്രവര്‍ത്തന സജ്ജമാക്കാം :
max protocol = SMB2

മുന്നറിയിപ്പു്

പരിഷ്കരിച്ച samba3x പാക്കേജുകള്‍ ഐഡി മാപ്പിങ് ക്രമീകരിയ്ക്കുന്ന രീതിയും മാറ്റുന്നു. ഉപയോക്താക്കള്‍ അവരുടെ നിലവിലുള്ള സാംബാ ക്രമീകരണം മാറ്റുന്നതാണു് ഉത്തമം. കൂടുതല്‍ വിവരങ്ങള്‍ക്കായി, സാംബാ 3.6.0-നുള്ള പ്രകാശനക്കുറിപ്പുകള്‍ കാണുക.

OpenJDK 7
Red Hat Enterprise Linux 5.9-ല്‍ OpenJDK 7-നുള്ള പൂര്‍ണ്ണ പിന്തുണ ലഭ്യമാണു്. ഇതു് OpenJDK 6-നു് പകരമുള്ളതാകുന്നു. OpenJDK 7 ജാവാ റണ്‍ടൈം എന്‍വയണ്മെന്റ്, OpenJDK 7 ജാവാ സോഫ്റ്റ്‌വെയര്‍ ഡവലപ്പ്മെന്റ് കിറ്റ് എന്നിവ java-1.7.0-openjdk പാക്കേജ് ലഭ്യമാക്കുന്നു. ജെവിഎമില്‍ പ്രവര്‍ത്തിയ്ക്കുവാന്‍ സാധ്യമായ ഇഷ്ടാനുസൃതം ടൈപ്പ് ചെയ്യുന്ന ഭാഷകള്‍ക്കുള്ള പിന്തുണ, ക്ലാസ്സ് ലോഡര്‍ മെച്ചപ്പെടുത്തലുകള്‍, യൂണിക്കോഡ് 6.0-നുള്ള പിന്തുണ, പരിഷ്കരിച്ച ഐ/ഒ, നെറ്റ്‌വര്‍ക്കിങ് എപിഐകള്‍ എന്നിവ OpenJDK 7-ല്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നു. OpenJDK 7 Red Hat Enterprise Linux 6-ലും ലഭ്യമാണു്.

പുതിയ ജാവാ 7 പാക്കേജുകള്‍
java-1.7.0-ibm, java-1.7.0-oracle എന്നീ പാക്കേജുകള്‍ ഇപ്പോള്‍ Red Hat Enterprise Linux 5.9-ല്‍ ലഭ്യമാണു്.

പുതിയ libitm പാക്കേജ്
libitm-ല്‍ ഗ്നു ട്രാന്‍സാക്ഷണല്‍ മെമ്മറി ലൈബ്രറി ലഭ്യമാണു്. അനവധി ത്രെഡുകള്‍ പങ്കിടുന്ന മെമ്മറി ലഭ്യമാക്കുന്നതിനുള്ള സിന്‍ക്രൊണൈസേഷന്‍ സജ്ജമാക്കുന്നതിനുള്ള പ്രക്രിയ മെമ്മറിയിലേക്ക് ലഭ്യമാക്കുന്നതിനുള്ള പിന്തുണ ഇതു് ലഭ്യമാക്കുന്നു.

Rsyslog പ്രധാന പതിപ്പു് 5-ലേക്കു് പരിഷ്കരിച്ചു
Red Hat Enterprise Linux 5.9-ല്‍ ഒരു പുതിയ rsyslog5 പാക്കേജ് ലഭ്യമാണു്, ഇതു് rsyslog-നെ പ്രധാന പതിപ്പു് 5-ലേക്കു് പുതുക്കുന്നു.

പ്രധാനം

നിലവിലുള്ള rsyslog-നു് പകരമുള്ളതാണു് rsyslog5 പാക്കേജ്. Red Hat Enterprise Linux 5-ല്‍ rsyslog-ന്റെ പ്രധാന പതിപ്പു് 3 ഇതു് ലഭ്യമാക്കുന്നു്. rsyslog5 ഇന്‍സ്റ്റോള്‍ ചെയ്യുന്നതിനായി, rsyslog പാക്കേജ് ആദ്യം നീക്കേണ്ടതുണ്ടു്.

rsyslog-ന്റെ പ്രധാന പതിപ്പു് 5-ല്‍ അനവധി മെച്ചപ്പെടുത്തലുകളും ബഗ് പരിഹാരങ്ങളും ലഭ്യമാക്കിയിരിയ്ക്കുന്നു. പ്രധാന മാറ്റങ്ങള്‍:
  • $HUPisRestart ഡയറക്ടീവ് നീക്കം ചെയ്തിരിയ്ക്കുന്നു. അതിനാല്‍ വീണ്ടും ആരംഭിയ്ക്കുന്ന തരത്തിലുള്ള എച്‌യുപിയും ലഭ്യമല്ല. ഇപ്പോള്‍ SIGHUP സിഗ്നല്‍ ലഭിയ്ക്കുമ്പോള്‍, ലോഗ് തിരിയ്ക്കുന്നതു് പിന്തുണയ്ക്കുന്നതിനു് മാത്രം ഔട്ട്പുട്ടുകള്‍ (മിക്കവാറും ലോഗ് ഫയലുകള്‍) തുറക്കുന്നു.
  • സ്പൂള്‍ ഫയലുകളുടെ ശൈലിയില്‍ മാറ്റം വരുത്തിയിരിയ്ക്കുന്നു (ഉദാഹരണത്തിനു്, ഡിസ്ക്-അസിസ്റ്റഡ് ക്യൂകള്‍). പുതിയ ശൈലിയിലേക്കു് നീങ്ങുന്നതിനായി, സ്പൂള്‍ ഫയലുകള്‍ കാലിയാക്കുക, ഉദാഹരണത്തിനു്, rsyslogd അടച്ചു് പൂട്ടുക. ശേഷം, Rsyslog പരിഷ്കരിയ്ക്കുക, പിന്നീടു് വീണ്ടും rsyslogd ആരംഭിയ്ക്കുക. പരിഷ്കരിച്ച ശേഷം, പുതിയ ശൈലി സ്വയമായി ഉപയോഗപ്പെടുന്നു.
  • ഡീബഗ് മോഡില്‍ rsyslogd ഡെമണ്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ (-d ഐച്ഛികം ഉപയോഗിച്ചു്) അതു് മുന്നാമ്പുറത്തു് നടപ്പിലാക്കിയിരുന്നു. ഇതു് പരിഹരിച്ചിരിയ്ക്കുന്നു, ഡെമണ്‍ ഇപ്പോള്‍ ഫോര്‍ക്ക് ചെയ്തു് ഉചിതമായതു് പോലെ അതു് പശ്ചാത്തലത്തില്‍ നടപ്പിലാക്കുന്നു. -n ഐച്ഛികം ഉപയോഗിച്ചു്, rsyslogd പശ്ചാത്തലത്തില്‍ സ്വയമായി ആരംഭിയ്ക്കുന്നതില്‍ നിന്നും തടയാം.

Rsyslog-ന്റെ ഈ പതിപ്പിലുള്ള മാറ്റങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ക്കായി, http://www.rsyslog.com/doc/v5compatibility.html കാണുക.

റിവിഷന്‍ ഹിസ്റ്ററി

പുനര്‍നിരീക്ഷണ ചരിത്രം
പുനര്‍നിരീക്ഷണം 1-0.2.3Tue Dec 11 2012Ani Peter
Revision nr1
പുനര്‍നിരീക്ഷണം 1-0.2.2Tue Dec 11 2012Ani Peter
Revision nr1
പുനര്‍നിരീക്ഷണം 1-0.2.1Wed Oct 10 2012Chester Cheng
Translation files synchronised with XML sources 1-0.2
പുനര്‍നിരീക്ഷണം 1-0.2Tue Dec 11 2012മാര്‍ട്ടിന്‍ Prpič
Red Hat Enterprise Linux 5.9 പ്രകാശനക്കുറിപ്പുകളുടെ പ്രകാശനം
പുനര്‍നിരീക്ഷണം 1-0.1Mon Sep 24 2012Martin Prpič
Translation files synchronised with XML sources 1-0
പുനര്‍നിരീക്ഷണം 1-0Thu Sep 20 2012മാര്‍ട്ടിന്‍ Prpič
Red Hat Enterprise Linux 5.9 ബീറ്റാ പ്രകാശനക്കുറിപ്പുകളുടെ പ്രകാശനം